തിരുവനന്തപുരം: വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്ട്രാര്‍ പരിശോധിക്കേണ്ടതില...
തിരുവനന്തപുരം: വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്ട്രാര്‍ പരിശോധിക്കേണ്ടതില്ലെന്നു സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം.
വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോര്‍പ്പറേഷനില്‍ റജിസ്റ്റര്‍ ചെയ്യാത്തതു സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദ്ദേശം.
റജിസ്ട്രേഷനായി വധൂവരന്മാര് നല്കുന്ന മെമ്മോറാണ്ടത്തിലും ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നു തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു.
മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാന്‍ നല്‍കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നുവെന്നു തെളിയിക്കാന്‍ നല്കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റു വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കണം.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിര്‍ദേശമുണ്ട്.
Key Words: Register Marriage, Religion, Kerala Government
COMMENTS