മഴക്കാലം അഥവാ പനിക്കാലം

  മ ഴക്കാലം എത്തിയതോടെ കേരളത്തില്‍ പനിക്കാലവും എത്തി. ഡെങ്കിപ്പനി മാത്രമല്ല, എലിപ്പനിയും വില്ലനാകുന്നു. വില്ലന്മാരുടെ കൂട്ടത്തില്‍ പകര്‍ച്ചപ...

 


ഴക്കാലം എത്തിയതോടെ കേരളത്തില്‍ പനിക്കാലവും എത്തി. ഡെങ്കിപ്പനി മാത്രമല്ല, എലിപ്പനിയും വില്ലനാകുന്നു. വില്ലന്മാരുടെ കൂട്ടത്തില്‍ പകര്‍ച്ചപ്പനി കൂടിയെത്തിയപ്പോള്‍ മലയാളിയുടെ ആരോഗ്യം മൂടിപ്പുതച്ചു കിടപ്പിലാകും. 

കരുതലാണ് പ്രധാനം

ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം സമയബന്ധിതമായി ശ്രദ്ധിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കാം. ഡെങ്കിപ്പനി ബാധിച്ചാല്‍ അത് ആദ്യം നിസാരമായി തോന്നിയാലും മണിക്കൂറുകള്‍ കൊണ്ട് തന്നെ സ്ഥിതി മോശമാകാം. എലിപ്പനിയാണെങ്കിലും പെട്ടെന്ന് സ്ഥിതി മോശമാകാന്‍ സാധ്യതയുള്ള അസുഖം തന്നെയാണ്. 

അസഹനീയമായ തളര്‍ച്ച ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇതിന് പുറമെ പനി. കണ്ണ് വേദന - ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി-പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ വരുന്ന പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി ( ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. അതായത് ശരീരവേദനയ്‌ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. 

അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാലീ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ് ഉചിതം. ഏതു തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് അറിയാതെയുള്ള സ്വയം ചികിത്സ നല്ലതല്ല. ആരോഗ്യ സ്ഥിതി മോശമാകാനേ അത് വഴി വെക്കൂ.

Key Words: Monsoon, Fever, Kerala

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: മഴക്കാലം അഥവാ പനിക്കാലം
മഴക്കാലം അഥവാ പനിക്കാലം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggj5gJd1LFZNU8QMraBAv4jGYOyZxLeRFcBUv7OmA2ZBdHRHOaR9IR7zBx8BXej6l00AcG21wSnuQogWZI-_7vMfvfHetPWcQOP56NO6zEO9yePmOttwMYNLFm7WjGcK4kpmpbowcZT60urST7ZB5LS5MUA-R1z8VknM-VcZ0_1xYzUzcAFSSMYl-XKg/s320/fever.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggj5gJd1LFZNU8QMraBAv4jGYOyZxLeRFcBUv7OmA2ZBdHRHOaR9IR7zBx8BXej6l00AcG21wSnuQogWZI-_7vMfvfHetPWcQOP56NO6zEO9yePmOttwMYNLFm7WjGcK4kpmpbowcZT60urST7ZB5LS5MUA-R1z8VknM-VcZ0_1xYzUzcAFSSMYl-XKg/s72-c/fever.jpg
www.vyganews.com
https://www.vyganews.com/2023/06/rainy-season-or-fever-season.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/rainy-season-or-fever-season.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy