Rahul Gandhi's visit in Manipur
ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സാന്ത്വനവുമായെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം.
രാഹുലിനെ പൊലീസ് തടഞ്ഞതോടുകൂടി രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറു കണക്കിന് സ്ത്രീകള്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ സംഘര്‍ഷം രൂക്ഷമാകുകയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി. ബിഷ്ണുപുരില്‍ വച്ചാണ് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. ജനങ്ങള്‍ ആക്രമാസക്തരാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
എന്നാല്‍ റോഡിന്റെ ഇരുവശത്തും ജനങ്ങള്‍ രാഹുലിനെ അഭിവാദ്യം ചെയ്യാനായി തിങ്ങി നില്‍ക്കുകയായിരുന്നെന്നും യാത്ര തടഞ്ഞതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.
Keywords: Rahul Gandhi, Manipur, Police, Violence
COMMENTS