തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതും ആയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ താല്ക്കാല...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതും ആയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ താല്‍ക്കാലിക പ്രവേശനത്തിനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന് നിലനിര്‍ത്താന്‍ അവസരം ഉണ്ടാവില്ല. അതുകൊണ്ട് മൂന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂലൈ ഒന്നുമുതല്‍ ജൂലൈ 4ന് വൈകിട്ട് 4 മണിയ്ക്ക് മുന്‍പായി തന്നെ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന് സമയത്ത് നല്‍കുന്നതാണ്.
Key Words: Plus One, Admission,
COMMENTS