തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയ...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു.
ഇന്ന് രാവിലെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴിയാണ് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മറ്റന്നാളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.
യാത്രയില്‍ 15,16, തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
COMMENTS