കൊച്ചി: അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പി.ഡി.പി സംസ്ഥാന ജനറല്‍ സെക...
കൊച്ചി: അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്ര പൊലീസ് ഇന്നലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Key Words: PDP State General Secretary, Nisar Mather, Arrest
COMMENTS