Pan - Adhar linking deadline ends today
ന്യൂഡല്‍ഹി: രാജ്യത്ത് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 1961 ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും.
1000 രൂപ പിഴയോടുകൂടിയ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. ഇതോടെ പാന്‍ കാര്‍ഡുകള്‍ അസാധുവാകും.
ഇപ്രകാരം പാന്‍ കാര്‍ഡ് അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കാതെയാകും. അതേസമയം അസാധുവായാല്‍ തന്നെ ഒരു മാസത്തിനകം 1000 രൂപ നല്കി ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാനായി www.incometax.gov.in ല്‍ ലോഗിന്‍ ചെയ്ത ശേഷം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്കിയ ശേഷം ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ഓപ്ഷന് തിരഞ്ഞെടുക്കുമ്പോള്‍ വിവരം ലഭിക്കും.
Keywords: Pan - Adhar link, deadline, Today
COMMENTS