ഇശ്ലാമാബാദ്: പേരുകൊണ്ടു തന്നെ ദുരന്തമായി മാറിയ ബിപാര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ പാക്കിസ്ഥാനും. രാജ്യത്തെ തീരദേശ പട്ടണങ്ങളിലും ചെറിയ ദ്വ...
ഇശ്ലാമാബാദ്: പേരുകൊണ്ടു തന്നെ ദുരന്തമായി മാറിയ ബിപാര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാന്‍ പാക്കിസ്ഥാനും. രാജ്യത്തെ തീരദേശ പട്ടണങ്ങളിലും ചെറിയ ദ്വീപുകളിലും താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇന്ന് പാക് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബിപാര്‍ജോയ് ചുഴലിക്കാറ്റിന് മുന്നോടിയായി വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോയി.
ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, ചുഴലിക്കാറ്റ് വടക്കോട്ടുള്ള പാത നിലനിര്‍ത്തുമെന്നും തുടര്‍ന്ന് അത് വീണ്ടും കിഴക്കോട്ട് വളഞ്ഞ് തട്ട ജില്ലയിലെ കെതി ബന്ദറിനും ഇന്ത്യയുടെ ഗുജറാത്ത് തീരത്തിനും ഇടയില്‍ കരതൊടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തും ചുഴലിക്കാറ്റിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Key Words: Biparjoy, Cyclone, Pakisthan
COMMENTS