Odisha train accident
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിനപകടത്തില്‍ മരണം 261 ആയി. 1000 ലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, വ്യോമസേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തം വിലയിരുത്തുന്നതിനായി അടിയന്തര ഉന്നതതല യോഗം വിളിച്ചു.
കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിലെത്തി. വെള്ളിയാഴ്ച രാത്രി 7.20 ഓടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിനപകടം ഒഡീഷയിലുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പടെ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Odisha, Train accident, Death rate, PM
COMMENTS