The Confederation of Online Media India (COM India) general council meeting has clarified that no one will be allowed to hunt digital media in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറല്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഗ്രീവന്‍സസ് കൗണ്‍സിലിന്റെ പരിധിയില്‍ നിന്നുകൊണ്ടും വാര്ത്താവിതരരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികള്‍ക്ക് ഭൂഷണമല്ല. എല്ലാ മാധ്യമ സംഘടനകളെയും പോലെ തന്നെ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്ത്യയും പ്രവര്‍ത്തിക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന മാധ്യമ മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഡിജിറ്റല്‍ മാധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണഘടന അനുസരിച്ച് എം എല്‍ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സംഘടനയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നുവെന്നത് ലജ്ജാകരമാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് അത്തരക്കാര്‍ പിന്മാറണം.
ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്ഡിക്ഷന് പരിധി അതാത് സംസ്ഥാനത്തായി നിജപ്പെടുത്തി നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സോയ് മോന് മാത്യു, ജോയിന്റ് സെക്രട്ടറി അജയ് മുത്താന, ട്രഷറര്‍ കെ കെ ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു.
ഷാജന് സ്കറിയ, അല്‍ അമീന്, ബിനു ഫല്ഗുണന്, ആര് രതീഷ്, കുഞ്ഞിക്കണ്ണന് മുട്ടത്ത് എന്നിവരും സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ ബിജുനു നന്ദി പറഞ്ഞു.
Summary: The Confederation of Online Media India (COM India) general council meeting has clarified that no one will be allowed to hunt digital media in Kerala. The meeting also decided to approach the central government to bring a law limiting the jurisdictional limit to the respective state for conducting cases related to online media.
COMMENTS