ന്യൂഡല്‍ഹി: കോവിന്‍ ആപ്പില്‍ നിന്നു വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്...
ന്യൂഡല്‍ഹി: കോവിന്‍ ആപ്പില്‍ നിന്നു വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നേരിട്ട് ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. എല്ലാ വിവരങ്ങളും സുരക്ഷിതമാണ്. വിവരങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം കഴമ്പില്ലാത്തതാണ്.
ഇതേസമയം, വിവര ചോര്‍ച്ച അതീവ ഗുരുതരമായി കണ്ട് കേന്ദ്ര ഐ.ടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഐടി മന്ത്രാലയത്തിനു കീഴിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
Summary:
COMMENTS