Union Surface Transport Minister Nitin Gadkari said that traveling with children on two-wheelers will result in a fine and no relaxation will be given
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നത് പിഴയ്ക്കു കാരണാകുമെന്നും ഒരു ഇളവും നല്കില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
പത്ത് വയസുവരെയുള്ള കുട്ടികളുമായുള്ള യാത്ര കുഴപ്പമില്ലെന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. കുട്ടികളെ മൂന്നാമത്തെ ആളായി കണക്കാക്കി പിഴ ഈടാക്കുമെന്ന് എളമരം കരീം എംപി നല്‍കിയ കത്തിന് കേന്ദ്രമന്ത്രി മറുപടി നല്‍കി.
എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതലാണ് പിഴ ഈടാക്കുക. രണ്ടില്‍ കൂടുതല്‍ പേര്‍ ടൂ വീലറില്‍ യാത്ര ചെയ്താല്‍ 1000 രൂപയാണ് പിഴ. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് ഫൈന്‍. അനധികൃത പാര്‍ക്കിംഗ് 250 രൂപ ഫൈന്‍ വരും. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ.
ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ ചുമത്തും. അമിതവേഗം 1500 രൂപയാണ് ഫൈന്‍. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘിച്ചാല്‍ കേസ് കോടതിക്ക് കൈമാറും.
ഓരോ തവണ കാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഇതു ബാധകം. അനധികൃതമായി ലൈറ്റുകള്‍ വച്ചും എയര്‍ ഹോണ്‍ മുഴക്കിയും അതിവേഗം പായുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിഴ ബാധകമാണോ എന്ന കാര്യം വ്യക്തമല്ല.
ഇതേസമയം നാളെ രാവിലെ 8 മണി മുതൽ പിഴ ഈടാക്കൽ ആരംഭിക്കും എന്നും തൽക്കാലം ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളുമായി പോകുന്നവർക്ക് പിഴ ഈടാക്കില്ലെന്നും കേരള ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.
കേന്ദ്രസർക്കാരിന് കേരളം കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഔദ്യോഗിക മറുപടി ലഭിക്കുന്നതോടെ പിഴ ഈടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ആൻറണി രാജു വ്യക്തമാക്കി.
കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഇളവുകൾ മാത്രമായിരിക്കും ലഭിക്കുക. നിയമലംഘകർക്ക് തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നോട്ടീസ് അയക്കാൻ തുടങ്ങും.
പിഴയെക്കുറിച്ച് പരാതിയുള്ളവർക്ക് ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസറെ സമീപിക്കാവുന്നതാണ്. സംസ്ഥാനത്തെ 692 ക്യാമറകളാണ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.
COMMENTS