ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണ വിധേയനായ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് പിന്തുണയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര...
ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണ വിധേയനായ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് പിന്തുണയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിഖിലിന്റെ രേഖകള്‍ പരിശോധിച്ചതായി സംസ്ഥാന സെക്രട്ടറി ആര്‍ഷോ. നിഖില്‍ ഹാജരാക്കിയ എല്ലാ രേഖകളും ഒറിജിനല്‍, കലിംഗയില്‍ പഠിച്ചതും പാസായതും രേഖകളില്‍ വ്യക്തമെന്നും ആര്‍ഷോ. നിഖിലിന്റേത് വ്യാജ ഡിഗ്രി അല്ലെന്നും ആര്‍ഷോ. പി. ജി അഡ്മിഷനില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി.
അതേസയം, നിഖില്‍ എം കോമിന് പഠിക്കുന്ന കായംകുളം എം എസ് എം കോളജില്‍ ഇന്ന് കെ എസ് യു പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാജ രേഖ ഉപയോഗിച്ച് എം കോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സി പി ഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം.
ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങള്‍ കോളജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും കെ.എസ്.യു പരാതി നല്കി.
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ പൊലീസ് നടപടി തുടങ്ങി. ഇന്ന് എം എസ് എം കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കും.
Key Words: Nikhil, Fake Degree, Arsho, Sfi, Kerala
COMMENTS