Nihal's post mortem report
കണ്ണൂര്‍: കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഒന്നര മണിക്കൂറോളമെടുത്താണ് നിഹാലിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും ഒന്നിലധികം നായ്ക്കള്‍ കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഓട്ടിസം ബാധിച്ച, സംസാരശേഷി കുറവായ നിഹാല്‍ നൗഷാദിനെ (11) ശരീരമാസകലം മുറിവുകളുമായി വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് നേരിട്ട് കേസെടുത്തിട്ടുണ്ട്.
Keywords: Nihal, Post mortem report, Drag, Dogs
COMMENTS