Neighbour kills father of bride on wedding day
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹപ്പന്തലില്‍ വധുവിന്റെ പിതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലം വടശേരികോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ ജിഷ്ണു, സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് അറസ്റ്റിലായത്.
വിവാഹ തലേന്ന് വധുവിന്റെ വീട്ടിലെ സല്‍ക്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞതിനു ശേഷം ഇന്നു വെളുപ്പിനെ 12.30 യോടെയാണ് ആക്രമണം ഉണ്ടായത്.
സംഭവസമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിലെത്തിയ പ്രതികള്‍ രാജുവുമായി തര്‍ക്കത്തിലാകുകയും തുടര്‍ന്ന് ജിജിന് മണ്‍വെട്ടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ രാജു മരണപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മില്‍ മുന്‍പുണ്ടായിരുന്ന അടുപ്പത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
Keywords: Father of bride, Kallambalam, wedding day
COMMENTS