Natives beat drunk policeman who trespass in to a house
തിരുവനന്തപുരം: മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പൊലീസുകാരന് അറസ്റ്റില്‍. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ മദ്യപിച്ച് വീടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ടെലികമ്മ്യൂണിക്കേഷന്‍ സിപിഒ ആര്.ബിജുവാണ് പിടിയിലായത്.
ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെയും നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നു രാവിലെ ഒന്‍പത് മണിയോടെയാണ് ബിജു ബേക്കറി ജംഗ്ഷനിലെ ഒരു ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതില് ചാടിക്കടന്ന് അതിക്രമിച്ചെത്തിയത്.
തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. നേരത്തെയും മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് ബിജു.
Keywords: Policeman, Drunk, Trespass, House, Arrest
COMMENTS