Muslim law board about uniform civil code
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം ചേരുകയും നിയമ കമ്മീഷനില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
വിഷയം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്നും അതിനാല്‍ തന്നെ ശക്തമായി ചെറുക്കുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.
അതേസമയം രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെയാണ് സാധ്യമാക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. സുപ്രീംകോടതിക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Uniform civil code, Muslim law board, PM, Supreme court
COMMENTS