തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രവണതയുള്ളയാളെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ...
തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രവണതയുള്ളയാളെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കോടതിയില്‍ നല്‍കിയത്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്റി സോഷ്യല്‍ പേഴ്സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണ് സന്ദീപ്. നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നുമാണ് പരിശോധനയിലെ കണ്ടെത്തല്‍.
കൊലപാതക സമയത്ത് സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നോയെന്നതില്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല, കൊലപാതകത്തിലേക്ക് നയിച്ച ഘടകം എന്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
സൈക്യാട്രി, ന്യൂറോ, ജനറല്‍ മെഡിസിന് മേധാവികളടങ്ങുന്ന സംഘം 10 ദിവസം മെഡിക്കല്‍ കോളേജിലെ സെല്ലില്‍ സന്ദീപിനെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Key Words: Dr. Vandhana Das, Murder, Accused, Anti Social Activities, Sandeep
COMMENTS