Monson mavunkal's reaction about case
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി കെ.പി.സി.സി പ്രസിഡന്റിന് യാതൊരു ബന്ധവുമില്ലെന്ന് കേസിലെ പ്രതി മോന്സന് മാവുങ്കല്‍. പോക്സോ കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇയാളുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിതെന്നും കേസ് ശരിയായി അന്വേഷിച്ചാല്‍ ഡിഐജി വരെ അകത്താകുമെന്നും മോന്സന് പറഞ്ഞു. എല്ലാ വിവരങ്ങളും ഇ.ഡിക്ക് നല്‍കിയിട്ടുണ്ടെന്നും മോന്സന് പ്രതികരിച്ചു. അതേസമയം അന്വേഷണത്തില്‍ കെ.സുധാകരനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
Keywords: K.Sudhakaran, Monson mavunkal, Case, CM, P.S
COMMENTS