Manipur violence
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമാകുന്നു. വിദേശകാര്യ സഹമന്ത്രി ആര്.കെ രഞ്ജന്റെ വസതിക്ക് ആക്രമികള്‍ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് വിദേശകാര്യമന്ത്രിയുടെ ഇംഫാലിലെ കോങ്ബയിലുള്ള വസതി ആക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം തീയിട്ടത്.
സംഭവസമയത്ത് മന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല, 22 ഓളം സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരെ തുരത്തി ഓടിച്ചശേഷമാണ് തീയിട്ടത്. ആളപായമില്ല. അതിരൂക്ഷമായ ആക്രമണമാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്.
40 ദിവസത്തോളമായി തുടരുന്ന ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി.
ഇത്രയൊക്കെ ആക്രമങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടും ഒരുപ്രാവശ്യം കേന്ദ ആഭ്യന്തര മന്ത്രി അമിത് ഷാ സമാധാന ചര്‍ച്ച നടത്തി പിന്‍വാങ്ങിയതല്ലാതെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടാത്തത്തില്‍ പരക്കെ വിമര്‍ശനം ഉരുന്നുണ്ട്.
Keywords: Manipur, Violence, Union minister, Fire
COMMENTS