K.Vidya under police custody
പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂലായ് ആറു വരെ റിമാന്‍ഡ് ചെയ്ത വിദ്യയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് മണ്ണാര്‍കാട് കോടതി വിട്ടത്.
അതേസമയം വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 24 ന് പരിഗണിക്കും.
കേസ് രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനു ശേഷമാണ് പൊലീസ് എസ്.എഫ്.ഐ നേതാവുകൂടിയായ വിദ്യയെ അറസ്റ്റ് ചെയ്തത്. ഇവര്‍ പാര്‍ട്ടി സംരക്ഷണത്തിലാണെന്നുള്ള വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Keywords: K.Vidya, Court, Police custody, 2 days
COMMENTS