K.Vidya again arrested
കാഞ്ഞങ്ങാട്: കാസര്‍കോട് കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ ഹാജരാക്കിയ കേസില്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ്. തുടര്‍ന്ന് വിദ്യയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ പൊലീസ് വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ തിങ്കളാഴ്ച വൈകിട്ട് വരെ ഹാജരാകാനാവില്ലെന്നും ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരായ വിദ്യയെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: K.Vidya, Arrest, Kanhangad Police, Court
COMMENTS