K.Sudhakararan is agajnst CM's US trip
തിരുവനന്തപുരം: അമേരിക്കയിലെ ലോകകേരളസഭാ സമ്മേളനത്തിന് താരനിശാമാതൃകയില് പണപ്പിരിവ് നടത്തുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്.
മുഖ്യമന്ത്രിയുടെ ഒപ്പമിരിക്കാന്‍ 82 ലക്ഷം രൂപ പിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പോകേണ്ടത് അമേരിക്കയിലും ക്യൂബയിലുമൊന്നുമല്ലെന്നും തൊട്ടടുത്ത സംസ്ഥാനമായ കര്ണാടകയിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാകാര്യത്തിലും കര്‍ണാടക മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ ഗവണ്മെന്റ് സത്യപ്രതിജ്ഞ ചെയ്ത ഉടന്തന്നെയിറക്കിയ ആദ്യ ഉത്തരവ് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടസപ്പെടുത്തരുതെന്നതായിരുന്നെന്നും 40 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് അത് പാഠമാക്കാവുന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: K.Sudhakararan, KPCC, Karnataka, US
COMMENTS