K.Sudhakaran's anticipatory bail plea today in highcourt
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യഘട്ട പരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും പിന്നീട് രാഷ്ട്രീയപ്രേരിതമായി കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നും ഹര്‍ജിയില്‍ കെ.സുധാകരന് ചൂണ്ടിക്കാട്ടുന്നു. കേസില്‍ കെ.സുധാകരന് രണ്ടാം പ്രതിയാണ്.
വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം പുരാവസ്തു കേസിലെ ഒന്നാം പ്രതിയായ മോന്സന് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ കെ.സുധാകരനെ വലിച്ചിഴച്ച സി.പി.എം ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഇന്ന് പൊലീസില്‍ പരാതി നല്‍കും.
സി.പി.എം സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തിലാണ് കോടതി വിധി പറഞ്ഞ കേസില്‍ കെ.സുധാകരനും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് ഈ ആരോപണം നിഷേധിക്കുകയായിരുന്നു.
Keywords: High court, K.Sudhakaran, Anticipatory bail, Today
COMMENTS