തിരുവനന്തപുരം: എസ്.എഫ്.ഐയിലെ വ്യാജ ബിരുദ വിവാദത്തില്‍ സംസ്ഥാനത്തെ കോളജുകളില്‍ ഇന്നു കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. നിഖില്‍ തോമസിന്റെയട...
തിരുവനന്തപുരം: എസ്.എഫ്.ഐയിലെ വ്യാജ ബിരുദ വിവാദത്തില്‍ സംസ്ഥാനത്തെ കോളജുകളില്‍ ഇന്നു കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്.
നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തെന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചത്.
അതേസമയം, വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് താന്‍ പരിശോധിച്ചെന്നും ഒറിജിനലാണെന്നും രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ആര്‍ഷോ വൈകുന്നേരമായപ്പോഴേക്കും മലക്കം മറിഞ്ഞു. കലിംഗ യൂണിവേഴ്സിറ്റിയില്‍ പോയി പരിശോധന നടത്താന്‍ എസ്എഫ്ഐക്കാവില്ലെന്നാണു വൈകുന്നേരം പ്രതികരിച്ചത്.
COMMENTS