KSU leader about fake certificate
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍. താന്‍ കേരള സര്‍വകലാശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലെന്നും ബി.എ ഹിന്ദി ലിറ്ററേച്ചറിനാണ് താന്‍ പഠിച്ചിരുന്നതെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു.
ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സത്യാവസ്ഥ പുറത്തു കൊണ്ടുവരട്ടേയെന്നും അന്‍സില്‍ വ്യക്തമാക്കി. ദേശാഭിമാനി പത്രത്തിലാണ് അന്‍സിലിനെതിരായ വാര്‍ത്ത ആദ്യം വന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുകയായിരുന്നു.
അതേസമയം അന്‍സിലിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയ പരീക്ഷ കണ്ട്രോളര് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Keywords: KSU, Fake certificate, Kerala university
COMMENTS