തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്...
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരായ കേസില്‍ ന്യായീകരണ വാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
പരാതിക്കാരന് നല്കുന്ന പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണ്, അതു പൊലീസ് ആണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും കേസ് എടുക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ഒരു പരാതി കൊടുത്താല്‍, അത് രാഷ്ട്രീയപ്രവര്ത്തകരാണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും പോലീസ് അന്വേഷിക്കേണ്ടേ?. അത്രയല്ലേ ഇവിടെ നടന്നിട്ടുള്ളൂവെന്നാണ് കാനം പറഞ്ഞത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം എം.വി ഗോവിന്ദനും പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
COMMENTS