പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് മണ്ണാര്‍കാട് കോടതി ...
പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് മണ്ണാര്‍കാട് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം കിട്ടിയത്. എന്നാല്‍ നീലേശ്വരം പോലീസ് എടുത്ത കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ അനുമതി നല്കി. ഇതോടെ വിദ്യക്ക് ജാമ്യം ലഭിച്ചാലും വിദ്യക്ക് പുറത്തിറങ്ങാനാകില്ല.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്.
ജൂണ്‍ 6 ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖയുണ്ടാക്കല്‍ (468), യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
Key Words: K. Vidya, Granted Bail, SFI
COMMENTS