തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വീരന് മോന്സന് മാവുങ്കല്‍ പ്രതിയായ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതി...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വീരന് മോന്സന് മാവുങ്കല്‍ പ്രതിയായ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കുന്നു.
ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന് ആവശ്യപ്പെട്ടിട്ടുണ്ട്.
Key Words: K Sudhakaran's Arrest, Black Day, Congress
COMMENTS