തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന സര്‍ക്കാര്‍. അവിടെ നിന്ന് വന്ന് മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് ച...
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന സര്‍ക്കാര്‍. അവിടെ നിന്ന് വന്ന് മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശന്. മാത്രമല്ല, കെ. സുധാകരനെ ഈ കേസിന്റെ പേരില്‍ മാറ്റി നിര്ത്തപ്പെടില്ലെന്നും ഒരാളും സുധാകരനെ പിന്നില്‍ നിന്നും കുത്തില്ലെന്നും സതീശന് പറഞ്ഞു.
മൂന്നു തവണ ചോദ്യം ചെയ്തപ്പോള്‍ കിട്ടാത്ത തെളിവ് മോന്‍സന്റ ജീവനക്കാരനില്‍ നിന്നും പിന്നീട് ലഭിച്ചത് എങ്ങനെ? പത്തുകോടി രൂപ നല്കിയവര് പിന്നീട് 25 ലക്ഷം നല്‍കിയത് സുധാകരനെ വിശ്വസിച്ചാണ് എന്ന് പറയുന്നതിലെ ന്യായം എന്താണ്.
ആര് മൊഴി കൊടുത്താലും പോലീസ് കേസെടുക്കുമോ, അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ പോലിസ് കേസെടുക്കാത്തത് എന്തുകൊണ്ട്?
വ്യാജവാര്‍ത്ത സൃഷ്ടിച്ച ദേശാഭിമാനിക്കെതിരായും അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനെതിരായും കേസെടുക്കണം.
ആരുടെയെങ്കിലും കൈയ്യില്‍ നിന്നും പരാതി എഴുതി വാങ്ങി കേസെടുക്കാന്‍ ശ്രമിക്കേണ്ടന്നും വി.ഡി സതീശന് പറഞ്ഞു.
Key Words: K Sudhakaran, VD Satheesan, Kerala, Pinarayi,
COMMENTS