Chief Minister Pinarayi Vijayan said that even if the approval is not received today, K Rail is a project that will become a reality tomorrow
ന്യൂയോര്‍ക്: ഇന്ന് അനുമതി ലഭിച്ചില്ലെങ്കിലും നാളെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണ് കെ റെയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ലോക കേരള സഭയുടെ ഭാഗമായി അമേരിക്കയില്‍ നടന്ന വ്യാപാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും മനസ്സിലാകാത്ത ചിലതു പറഞ്ഞ് കെ റെയില്‍ അട്ടിമറിച്ചെന്നും വന്ദേ ഭാരത് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചപ്പോള്‍ കെ റെയില്‍ കൂടി വേണമെന്ന ചര്‍ച്ചകള്‍ നടന്നതായും പിണറായി അവകാശപ്പെട്ടു.
ശബരിമല വിമാനത്താവളത്തിനു കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു. നഗരവല്കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം.
ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Summary: Chief Minister Pinarayi Vijayan said that even if the approval is not received today, K Rail is a project that will become a reality tomorrow. He was inaugurating the trade conference held in the United States as part of the Lok Kerala Sabha.
COMMENTS