തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററില്‍ തങ്ങളുടെ മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്...
തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററില്‍ തങ്ങളുടെ മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട വിഷയം വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രധാരണത്തിന് അനുമതി നല്‍കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിനോട് ഒരുസംഘം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ഓപ്പറേഷന് തീയേറ്ററില്‍ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് ആഗോള മാനദണ്ഡങ്ങളനുസരിച്ച് ആരോഗ്യവിദഗ്ധ സമിതിയാണെന്നും ഈ പ്രോട്ടോക്കോള്‍ അധ്യാപകര്‍ വിശദീകരിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
Key Words: Hijab, Operation Theatre
COMMENTS