Heavy rain in Chennai
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. ശക്തമായുണ്ടായ മഴയെ തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇന്റര്‍നെറ്റടക്കം വിച്ഛേദിക്കപ്പെട്ടു.
നാലു ജില്ലകളില്‍ സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. കനത്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചു.
തിങ്കളാഴ്ച രാവിലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ഇവിടെനിന്നും പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകുകയാണ്.
അതേസമയം തമിഴ്നാട്ടില്‍ 13 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Chennai, Heavy rain, School, Traffic jam
COMMENTS