ലക്നൗ: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചികിത്സ സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ തുടരുന്നു. ചന്...
ലക്നൗ: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചികിത്സ സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ തുടരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ആറിയിച്ചു. നിലവില്‍ ഐ സി യു വില്‍ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആസാദിനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയ സഹോദരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഒപ്പം കാറില്‍ സഹാറന്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷന് കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
Key Words: Chandrashekhar Azad, Health, Improving
COMMENTS