തിരുവനന്തപുരം: മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് വീണ്ടും അപ്രത്യക്ഷനായി കൂട്ടില്‍ നിന്നും പുറത്തുകടന്ന ഹനുമാന് കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ ...
തിരുവനന്തപുരം: മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച് വീണ്ടും അപ്രത്യക്ഷനായി കൂട്ടില്‍ നിന്നും പുറത്തുകടന്ന ഹനുമാന് കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ കുരങ്ങ് സ്ഥാനം ഉറപ്പിച്ച ആഞ്ഞിലി മരത്തില്‍ ഇന്നു രാവിലെ മുതല്‍ ഹനുമാന് കുരങ്ങ് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം മൃഗശാല പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ തിരിച്ചില്‍ തുടരുകയാണ്. പലരും പരിസരപ്രദേശങ്ങളില്‍ കുരങ്ങിനെ കണ്ടെന്ന വിവരം അധികൃതരുമായി പങ്കുവെച്ചതോടെയാണ് പരിസരത്താകെ അന്വേഷണം വ്യാപിപ്പിച്ചത്.
പഴനിയില്‍ നിന്നും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച മൂന്നു വയസുള്ള പെണ് ഹനുമാന് കുരങ്ങാണ് നാലു ദിവസം മുമ്പ് കൂടു തുറന്നപ്പോള്‍ ചാടിപ്പോയത്. എന്നാല്‍ അധികം വൈകാതെ മൃഗശാലയിലേക്ക് തന്നെ തിരികെ എത്തിയിരുന്നു. ഇന്നലെ വരെയും കുരങ്ങിനെ മരത്തില്‍ നിന്നും താഴെയിറക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. ഇണയെക്കാട്ടിയും ഇഷ്ട ഭക്ഷണം കാട്ടിയും ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു.
COMMENTS