Governor sought explanation about kerala university registrar appointment
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി രജിസ്ട്രാറെ നിയമിച്ച വിഷയത്തില്‍ വി.സിയോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ചട്ടവിരുദ്ധമായി രജിസ്ട്രാറായി തുടരുന്ന ഡോ.അനില്‍കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
കേരള സര്‍വകലാശാല നിയമപ്രകാരം കേന്ദ്ര - സംസ്ഥാന സര്‍വീസില്‍ ജോലിചെയ്യുന്നവരെ മാത്രമേ ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ രജിസ്ട്രാറായി നിയമിക്കുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ ചട്ടം മറികടന്നാണ് സ്വകാര്യ കോളേജ് അധ്യപകനായ ഡോ.അനില്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്.
Keywords: Governor, Explanation, VC, Registrar appointment
COMMENTS