കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം.എ.കുട്ടപ്പന് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹ...
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം.എ.കുട്ടപ്പന് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 9 മുതല്‍ 11 വരെ എറണാകുളം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകള്‍ വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തില്‍ നടക്കും.
2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക-പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നു. നാലു തവണ നിയമസഭാംഗമായിരുന്നു. 1980ല്‍ വണ്ടൂരില്‍ നിന്നാണ് കുട്ടപ്പന് ആദ്യമായി നിയമസഭയിലെത്തിയത്. 1987-ല്‍ ചേലക്കരയില്‍ നിന്നും 1996-ലും 2001-ലും ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മെയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക - പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നു.
2013ല്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കുട്ടപ്പന് പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കുരിലിലങ്ങാട് എംഎ ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.
Key Words: M.A Kuttappan Passed Away, Congress
COMMENTS