കൊച്ചി: വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജ് പൊലീസ് കസ്റ്റഡിയില്‍...
കൊച്ചി: വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജ് പൊലീസ് കസ്റ്റഡിയില്‍. മാലിദ്വീപില്‍നിന്ന് എത്തിയപ്പോള്‍ ഇന്നലെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിന്‍ രണ്ടാം പ്രതിയാണ്.
കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. പൊലീസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. നിഖില്‍ കായംകുളം എസ് എഫ് ഐയുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു.
അബിന്‍ സി. രാജ് മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലിചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിന്രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. അതിനിടെയാണ് പിടിയിലായത്. അബിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Key Words: Fake Certificate,SFI, Nikhil Thomas, Abin C Raj
COMMENTS