Fake certificate case
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സി.പി.എം നേതൃത്വം. സി.പിഐഎം ആലപ്പുഴ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച് ബാബുജാനോടും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയോടും ഇതു സംബന്ധച്ച് സിപി.എം നേതൃത്വം വിശദീകരണം തേടി. ഇതേതുടര്‍ന്ന് ഇരുവരും എ.കെ.ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിശദീകരണം നല്കി.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. പാര്‍ട്ടിയില്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളില്‍ നേതൃത്വം കടുത്ത നിരാശയിലുമാണ്. സംഘടനയില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ വിവാദത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയത്.
Keywords: Fake certificate case, CPM, Explanation, Babujan & Arsho
COMMENTS