പറവൂര്‍: സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്ക...
പറവൂര്‍: സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അതേസമയം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച സിനിമയുടെ ചര്‍ച്ചയ്ക്കായി കോഴിക്കോട്ട് ആയിരുന്നെന്നും ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായും ഇതേതുടര്‍ന്നാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്.
ഇരുപത് വര്‍ഷത്തോളമായി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ബൈജു പറവൂര്‍ സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത `സീക്രട്ട്' എന്ന സിനിമയുടെ റിലീസ് ഉടന്‍ നടക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
Keywords: Baiju Paravoor, Director, Passed away
COMMENTS