Dengue, Rat fever rise in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ എലിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് എത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നു.
കഴിഞ്ഞ ദിവസം പതിമൂവായിരത്തിലധികം പേര് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടി. ആറുമാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി.
ഡെങ്കിപ്പനിയും അതിവേഗമാണ് വ്യാപിക്കുന്നത്. ഈ മാസം 1008 പേര്‍ക്ക് രോഗം ബാധിച്ചു. 16 പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
മലേറിയയും വ്യാപിക്കുകയാണ്. ഈ മാസം 27 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Keywords: Dengue, Rat, Fever, Spread, Kerala
COMMENTS