ഗാന്ധിനഗര്‍: ഇന്നലെ വൈകിട്ട് ആറരയോടെ കരതൊട്ട ബിപര്‍ജോയി ചുഴലിക്കാറ്റ് ഗുജറാത്ത് തീരമേഖലയില്‍ കനത്ത നാശം വിതച്ചു. 40 മുതല്‍ 120 വരെ കിലോമീറ...
ഗാന്ധിനഗര്‍: ഇന്നലെ വൈകിട്ട് ആറരയോടെ കരതൊട്ട ബിപര്‍ജോയി ചുഴലിക്കാറ്റ് ഗുജറാത്ത് തീരമേഖലയില്‍ കനത്ത നാശം വിതച്ചു. 40 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാത്രി അനേകം വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. പരസ്യബോര്‍ഡുകള്‍ വീണും അപകടങ്ങളുണ്ടായി. ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴമൂലം വെള്ളപ്പൊക്കത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമുണ്ട്. ദിയു, ദ്വാരക, പോര്‍ബന്തര്‍ തുടങ്ങിയ മേഖലയിലെല്ലാം അമ്പതു കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റുമൂലം വന്‍ നാശമുണ്ടായി.
ഇതേസമയം, ഇന്നത്തോടെ ചുഴലിക്ക് തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാന്, ഡൽഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയിലാണ്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.
Keywords: Cyclone, Gujarat, Biparjoy, India
COMMENTS