Crime branch again issue notice to K.Sudhakaran
കൊച്ചി: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ട കെ.പി.സിസി പ്രസിഡന്റ് കെ.സുധാകരന് വീണ്ടും നോട്ടീസ് നല്കി ക്രൈംബ്രാഞ്ച്. ഈ മാസം 23 ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് ഹാജരാകാനാവില്ലെന്നും ഒരാഴ്ചത്തെ സാവകാശം വേണമെന്നും കെ.സുധാകരന് അറിയിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
കെ.സുധാകരനെതിരെ ദൃക്സാക്ഷിയുടെ ശക്തമായ മൊഴിയുണ്ടെന്നും അതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
മോന്സന് മാവുങ്കലിന്റെ കയ്യില്‍ നിന്നും കെ.സുധാകരന് പത്തു ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷി എം.ടി ഷമീര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
അതിനാല്‍ തന്നെ കെ.സുധാകരന് ഇപ്പോഴത്തെ നിലപാട് തുടര്‍ന്നാല്‍ നിയമോപദേശം തേടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണ് സൂചന.
Keywords: K.Sudhakaran, Crime branch, Notice, Again
COMMENTS