CPM action against P.K Sasi
പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പി.കെ ശശി അടക്കമുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുമായി സി.പി.എം. ചൊവ്വാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണ് നടപടി.
പാലക്കാട് ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശി, വി.കെ ചന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണി എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തത്.
പി.കെ ശശി, വി.കെ ചന്ദ്രന് എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്. നേരത്തെയും സ്ത്രീ പീഡനം അടക്കമുള്ള പരാതികളില്പ്പെട്ട് നടപടി നേരിട്ടയാളാണ് പി.കെ ശശി.
Keywords: P.K Sasi, CPM, Action, V.K Chandran
COMMENTS