Cowin data leak
ന്യൂഡല്‍ഹി: കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്സിന് സമയത്തെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്.
വ്യക്തിവിവരങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ജനനതീയതി, വാക്സിന് എടുത്ത കേന്ദ്രം എന്നിവയടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. രാജ്യത്തെവിടെയിരുന്നും വ്യക്തികളുടെ ഫോണ്‍ നമ്പറോ, ആധാര്‍ നമ്പറോ നല്കിയാല് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വിവരങ്ങളാണ് പുറത്തുവന്നത്. രാജ്യത്തെ പ്രമുഖ നേതാക്കളുടെയടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
Keywords: Cowin data leak, Arrest, Bihar native
COMMENTS