ന്യൂഡല്‍ഹി: നേതൃത്വത്തില്‍ അഴിച്ചു പണി നടത്തി കോണ്‍ഗ്രസ്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വ...
ന്യൂഡല്‍ഹി: നേതൃത്വത്തില്‍ അഴിച്ചു പണി നടത്തി കോണ്‍ഗ്രസ്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റത്തിന് കളമൊരുങ്ങിയത്.
കേരളത്തില്‍ നിന്നുള്ള പി.സി. വിഷ്ണുനാഥിനും എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലിഖാനും തെലങ്കാനയുടെ ചുമതല നല്കി. ദീപക് ബാബരിക്ക് ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുമതല നല്കി. പി.സി.സി അദ്ധ്യക്ഷന്മാരിലും മാറ്റമുണ്ട്. ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചു.
വി. വൈത്തിലിംഗ് പുതുച്ചേരി പി സി സി അദ്ധ്യക്ഷനാകും. വര്‍ഷ ഗെയ്ക്വാദ് മുംബയ് ആര് സി സി അദ്ധ്യക്ഷയാകുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുകയാണെന്ന വാര്‍ത്തയും ചൂടുപിടിക്കുന്നുണ്ട്.
COMMENTS