Complaint against actor Vinayakan
കൊച്ചി: വിമാനത്തില്‍ വച്ച് മോശമായി പെരുമാറിയെന്ന് നടന് വിനായകനെതിരെ പരാതി. ഹര്‍ജിയില്‍ വിനായകനെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. പഞ്ചാബില്‍ ജോലിചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരന്.
മെയ് 27 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് വിനായകന് മോശമായി പെരുമാറിയതായി പരാതിപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ നടപടിയെടുക്കാന്‍ വിമാന കമ്പനിയും സിവില്‍ ഏവിയേഷന്‍ വകുപ്പും തയ്യാറാകാത്ത സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: Actor Vinayakan, Complaint, Indigo airlines, Misbehaving
COMMENTS