തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടേകാല്‍ കോടി രൂപ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്...
തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടേകാല്‍ കോടി രൂപ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന് എം.പി നല്കിയ പരാതി എഡിജിപി അന്വേഷിക്കും. അതേസമയം, ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനു പകരം കേസ് തേച്ചുമാച്ചു കളയാന്‍ എ.ഡി.ജി.പിയെ ഏല്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പ്രതിയായതിനാലാണ് കേസ് ഒതുക്കുന്നത്. കെ. സുധാകരനെതിരെ 15 വര്‍ഷം മുമ്പുള്ള ആരോപണത്തില്‍ കേസെടുത്തെങ്കില്‍ ഈ ആരോപണത്തിലും കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Key Words: Cash Smuggling, Chennithala, ADGP
COMMENTS