Case against security guard at Sree Padmanabha Swamy temple
തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ കേസ്. ക്ഷേത്രത്തിന്റെ വടക്കേ നട വഴി ദര്‍ശനത്തിന് വന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്ന സ്ത്രീയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് കേസ്.
പുലര്‍ച്ചെ നാലു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം വടക്കേനടവഴി കടത്തിവിടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Keywords: Sree Padmanabha Swamy temple, Case, Security guard, Lady devotee
COMMENTS