Case against actor Unni Mukundan
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു നടന്റെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
2021 ലും ഇതുപോലെ തന്നെ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് കോടതിയെ ബോധിപ്പിച്ച് ഉണ്ണി മുകുന്ദന് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിക്കാരി രംഗത്തെത്തുകയും കോടതി സ്റ്റേ മാറ്റുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ വീണ്ടും നടന് കോടതിയെ സമീപിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും കോടതി സ്റ്റേ അനുവദിക്കുകയുമായിരുന്നു.
Keywords: Unni Mukundan, Court, Stay, Case
COMMENTS